Sunday, May 27, 2012

ചിതലുകള്‍ ഭക്ഷിച്ചത്


സ്വപ്‌നങ്ങള്‍ മഴ നനഞ്ഞ ബലിമൃഗങ്ങള്‍..!!
ഇറ്റു വീഴുന്ന രക്തം ദൈവത്തിന്റെ വീതം,
പങ്കിട്ടെടുക്കുന്ന കൂനന്‍ ഉറുമ്പുകള്‍.
ജീര്‍ണ്ണതയുടെ ചിതലുകള്‍ ആദ്യം ഭക്ഷിച്ചത് ആരാണ്..?
ബന്ധു, കാമുകി, സുഹൃത്ത്‌ ....???

മല കയറുകയാണ്....
മുന്നില്‍ രവി മാഷ്, പിന്നെ അല്ഫോന്സച്ചന്‍ , കോര പാപ്പന്‍ , ചീരു, 
അങ്ങിനെ കുറേപ്പേര്‍  , 
കൂടെ ഞാനും..... 

തിരിഞ്ഞു നോക്കുന്നവര്‍ പ്രതിമകളാണ് , 
ലകഷ്യമില്ലെങ്കിലും ശിലയായ് ദ്രവിക്കാതിരിക്കാന്‍ 
മുമ്പോട്ട്  തന്നെ..... 

1 comment:

  1. സ്വപ്നങ്ങളിൽ അഗാധമായി വിശ്വസിക്കൂ..!!

    പ്രയാണം തുടരു.

    ReplyDelete