Saturday, June 6, 2015

ചരിത്രങ്ങളിൽ ജീവിക്കുന്നവർ

 "ചിത്രകാരാ മുഖമില്ലാത്ത ഈ ചിത്രത്തിന് യാഥാർത്യങ്ങളുമായി ഒരു ബന്ധവും ഇല്ലാ.'' ചിത്രത്തിലെ ചുവന്ന മുലകണ്ണുകൾ  നോക്കി അവൾ പറഞ്ഞു..

അയാൾ മുഖമുയർത്താതെ "എപ്പോഴും മനുഷ്യന്റെ ചരിത്രം  തുടങ്ങുന്നത് മുലകളിൽ നിന്നാണ്" 

അവൾ തന്റെ സാരി അശ്രദ്ധമായി ഇളക്കുന്നതിനിടയിൽ   "രക്തസാക്ഷികൾ എല്ലായ്പ്പോഴും ചരിത്രങ്ങളുടെ തിളക്കം കൂട്ടും, അതുകൊണ്ടാവും നിന്റെ ചിത്രങ്ങൾക്ക് ചോരയുടെ നിറം  "   

"പ്രാണൻ നഷ്ടപെടുന്നവയെല്ലാം താഴെയുള്ള ഉറുമ്പുകളുടെ സ്വപ്ന സാക്ഷാൽക്കാരങ്ങളാണ് , ഓർമകൾക്കും എന്നും ചോരയുടെ ഗന്ധമാണ് " അരികിൽ ചത്തു കിടന്ന പ്രാവിന്റെ ചോര ബ്രഷിൽ പുരട്ടുന്നതിനിടയിൽ അയാള് കൂട്ടി ചേർത്തു. 

"നിങ്ങളെപ്പോഴും ഇങ്ങനെയാണ് ലോകത്തെ ഭാവനയിൽ മാത്രം തളച്ചിടുന്നു " തിരിഞ്ഞ് നിന്ന അവൾ പുറകിൽ  അയാളുടെ കണ്ണുകൾ ഉണ്ടെന്നുറപ്പ് വരുത്താനായി ഇടം കണ്ണിട്ട് നോക്കി. 

തന്റെ ചോര പുരണ്ട കൈകൾ  മണത്ത് നോക്കികൊണ്ടിരുന്ന അയാൾ " ഈ രാത്രി നിനക്കെന്നെയും തളച്ചിടാം പക്ഷെ..? " 

" നിനക്ക് മുമ്പേ വന്ന ചിത്രകാരന്റെ ഓർമകളാണ് ഇതെല്ലാം"  തന്റെ സാരി ഉയർത്തി തുടയിലെ പാടുകൾ കാണിച്ചു കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.... 

സാരി  വലിച്ച് നേരെയാക്കി അവൾ ഇരുട്ടിലേക്ക് നടന്നു, ചോര പുരണ്ട കൈകൾ നിലത്ത് മണ്ണിൽ തുടച്ച് ഒരു കുട്ടിയെപ്പോലെ അയാൾ ഇരുട്ടിൽ അവളുടെ കാലടികൾ തപ്പി നടന്ന് തുടങ്ങി..


ചരിത്രങ്ങൾ ആവർത്തിക്കപെടുന്നു 

No comments:

Post a Comment