മരണമേ നീ എത്ര സുന്ദരം....
ഞാന്‍ നിന്റെ ശത്രുവല്ല എന്നിട്ടും നിഷാദ ഭാവത്തോടെ നീ എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു...
മഞ്ഞു മൂടിയ ഗിലിയാധ് മലന്ജെരുവുകളില്‍ കൂടിയും, വിളഞ്ഞു പാകമായ ഗോതമ്പ് കതിര് പാടത്തിലൂടെയും..
നിന്നോടൊപ്പം യാത്ര ചെയ്യുന്ന നിറമുള്ള സ്വപ്നങ്ങള്‍ എനിക്കുണ്ടായിരുന്നു...
ഒളിച്ച്ചോടാനാവില്ലെന്നരിഞ്ഞിട്ടും നമുക്കിടയില്‍ ഞാന്‍ പുകമറകള്‍ തീര്‍ത്തു...
ഇതുവരെയും വിജയം എന്റേത് മാത്രമായിരുന്നു, പക്ഷെ ഒടുവില്‍...
നീലകുരുഞ്ഞികള്‍ വസന്തം തീര്‍ത്ത താഴ്വരയിലെവിടെയോ, അടരാന്‍ കൊതിച്ചു നില്ക്കുന്ന
ഒരു മഞ്ഞു തുള്ളി എനിക്കായി കാത്തിരിക്കുന്നുണ്ട് എന്ന് നിനക്കും അറിയാം...
എന്നിട്ടും...
കത്തിയെരിഞ്ഞടങ്ങിയ ഈ കരിന്തിരി കനല് വെട്ടതിനാണോ...
ആകാശചെരുവുകളില്‍ കൂടി ആശ്വാരൂടനായി മേഘ ചിറകുകളുമായി നീ പറന്നിറങ്ങിയത്...?
Saturday, October 23, 2010
Thursday, October 14, 2010
കറുത്ത പൂച്ചകള്‍

നിറം മങ്ങിയ അടുക്കള ചുവരില്‍ കരികട്ടകള്‍ കൊണ്ട് അവള് എഴുതി തുടങ്ങി...
""" എനിക്ക് പൂച്ചകളെ അറപ്പാണ് , ഭയമാണ്..
ഇരുട്ടിന്റെ മറവില്‍ ഒളിച്ചും പതുങ്ങിയും എത്തുന്ന
ചോരകണ്ണുകള്‍ ഉള്ള കറുത്ത പൂച്ചകള്‍...
അവയെന്നെ മാന്തി പറിക്കുന്നു, കടിച്ചു കീറുന്നു...
എനിക്ക് ചുറ്റും വിസര്‍ജ്ജിക്കുന്നു,
എച്ചിലും, വിയര്‍പ്പും നാണയ തുട്ടുകളും ശര്ധിക്കുന്നു..
എന്നിട്ട് ഇരുളിലേക്ക് തന്നെ മടങ്ങുന്നു..
ചിലപ്പോള്‍ അവ ഒന്നിലധികം ഉണ്ട്ടാകും
എനിക്ക് വേണ്ടി തമ്മില്‍ മത്സരിക്കും, കടിപിടി കൂടും
ആദ്യം വിജയിച്ചവന് പിന്നെ രണ്ടാമന് പിന്നെ മൂന്നു....
വീണ്ടും വിജയി അങ്ങനെ നേരം പുലരുവോളം...
ഇന്നും ഇരുളിന്റെ മറവില്‍ ചോരകണ്ണുകളഉമായി അവയെത്തും
അവയെന്നെ കൊല്ലില്ലാ.... പക്ഷെ,
ഇങ്ങനെ കൊല്ലാതെ................................
കവിതകള്‍ മരിക്കുന്നു,
പക്ഷെ പൂച്ചകള്‍.......?"""
മി ആന്‍ഡ് മൈ മൈന്‍ഡ്

ഇത് ഞാന്‍ നിനക്ക് വേണ്ടി എഴുതുന്ന അവസാനത്തെ വാക്കുകള്‍ ....
എന്റെ മഷി കുപ്പിയിലെ ഒടുവിലത്തെ തുള്ളിയും നിനക്ക് വേണ്ടി തന്നെ ഞാന്‍ തീര്‍ക്കുന്നു...
പ്രണയത്തിനു ചൂടും, സൌഹൃധത്ത്തിനു തണുപ്പും ആണെന്ന് നീയാണെന്നെ പഠിപ്പിച്ചത്...
പൂക്കള്‍ കൊഴിഞ്ഞു തീര്‍ന്ന വസന്തങ്ങളും, ഇലകള്‍ കൊഴിഞ്ഞ ഗുല്‍മോഹര്‍ മരങ്ങളും.. എന്നെയും നിന്നെയും ഒരുപോലെ വേദനിപ്പിച്ചു...
എനിക്ക് നീയും നിനക്ക് ഞാനും എന്ന് നമ്മള് പറഞ്ഞുരപ്പിചെങ്കിലും നമുക്കിടയില്‍ ഒരുപാട് പേര് വന്നു പോയി...
ചിലപ്പോള്‍ വേദനിപ്പിച് ചിലപ്പോള്‍ കരയിപ്പിച്ച് , ചിരിപ്പിച്, സുഖിപ്പിച് അങ്ങനെ അങ്ങനെ..
നിന്റെ കണ്ടെത്തലുകള്‍ എന്നെ ഭ്രാന്തു പിടിപ്പിച്ചു, എന്റെ പ്രവര്‍ത്തികള്‍ നിന്നെയും...
പിരിയാനാകില്ലെന്നുരപ്പായിട്ടും നാം വഴക്കടിച്ചു... നിന്നെ ഞാന്‍ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കി, നീ അപ്പോള്‍ ചിരിച്ചു...
എനിക്കും നിനക്കും ഒളിച്ചു വക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ലാ...
എങ്കിലും മറ്റുള്ളവര്‍ പലരും നമ്മളെ വിശ്വസിചില്ലാ....
ഇപ്പോഴെങ്കിലും നീ മനസിലാക്കുക..
എന്റെ ആത്മാവ് നീയും, നിന്റെ അസ്ഥിത്വം ഞാനും ആണെന്ന്....
Subscribe to:
Posts (Atom)