ഏതെങ്കിലും ഏഴാമത്തെ ദിവസത്തിന്റെ അവസാനങ്ങളിൽ സംഭവിക്കുന്നത്.....!!!
കട്ടി മൂടിയ കുന്തിരിക്ക പുകച്ചുരുളിൽ ഒന്നുമാറിയാത്തതായ് നടിച്ചു കണ്ണും മൂടി കിടക്കും ....
പകുത്തെടുത്ത സ്വപ്നങ്ങള്‍ക്ക് പകരമായ് ഒരില ചോറിന്റെ ഔദാര്യം കാട്ടിയ ഏതോ ഒരുവള്‍ നിഗൂഡതകള്‍ക്ക് മുകളില്‍ രണ്ടു തുള്ളി ആനന്ദ കണ്ണീര്‍ വീഴ്ത്തുന്നത് അകകണ്ണില്‍ എനിക്ക് കാണേണ്ടി വരും...
ശേഷം മുകളില്‍ വട്ടമിട്ടു പറക്കുന്ന മഞ്ഞ ശലഭങ്ങളില്‍ ഒന്നിനെയും എടുത്ത് ചുവന്ന്‍ പൂക്കള്‍ വിരിയുന്ന തെരുവുകള്‍ ഒന്നൊന്നായ് ഞാന്‍ പിന്നിടും
പഴകിയ വാറ്റ് ചാരായത്തിന്റെ മണമുള്ള ഏതെങ്കിലും ഒരു വളഞ്ഞ വീഥിയില്‍ ആരെയോ പ്രതീക്ഷിച്ചു ഞാന്‍ തിരിഞ്ഞു നോക്കും ....
നെഞ്ചില്‍ ചേര്‍ത്ത് വച്ച ശലഭം പിടഞ്ഞു പിടഞ്ഞു ഇല്ലാതാകും, അപ്പോള്‍ എനിക്ക് ചിറകുകള്‍ മുളക്കും....
പറന്നു തളര്‍ന്ന ഞാന്‍ ആകാശ ചെരുവിലേക്ക് വളഞ്ഞു നില്‍കുന്ന ഒരു കശുമാവില്‍ ചില്ലയില്‍ കുറച്ചു മുന്‍പ് ആടിയതായ് സ്വപ്നം കാണും...
നിറം മങ്ങിയ ചാരുബെന്ജില്‍ മുകളിലെ നക്ഷത്രങ്ങളെ നോക്കാതെ ഞാന്‍ മലര്‍ന്നു കിടക്കും...
അവസാനം തെളിയാത്ത ചെരിഞ്ഞ തെരുവ് വിളക്കുകളുടെ ചുവട്ടിൽ അവരെയും കാത്ത് നിന്ന് ഞാനും ഒരു വിള ക്കായി മാറും ....
ഏതെങ്കിലും ഏഴാമത്തെ ദിവസത്തിന്റെ അവസാനങ്ങളിൽ സംഭവിക്കുന്നത്.....!!!