
ഗുരു ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു, ഗുരു വചനങ്ങല്ക്കായ് ശിഷ്യര്‍ കാതോര്‍ത്തു...
ഗാന്ധിയുടെ കഥ , ക്രിസ്തുവിന്റെ ചരിത്രം , നബിയുടെ പ്ര്ഭാക്ഷണങ്ങള് ഗുരു വാചാലനായി...
ശിഷ്യര്‍ ഗുരുഭക്തിയില്‍ ലയിച്ചു...
ഒന്നാം നിരയില്‍ പതിനോന്നാമതിരുന്ന ശിഷ്യന്റെ ഉറക്കം ഗുരുവിനെ നിശബ്ദനാക്കി...
ഉറക്കം പിടിച്ച അവന്റെ ഇടം കണ്ണ് ലക്ഷ്യമാക്കി ഗുരു തന്റെ പേനാക്കത്തി വലിച്ചെറിഞ്ഞു...
ചോരപൂക്കള്‍ ചിതറി തെറിച്ചു .....
രോധനങ്ങള്ക്കിടയില് ചിതറിയ ചോര്തുള്ളികളിലേക്ക് പെരു വിരല്‍ ചൂണ്ടി ഗുരു തുടര്‍ന്നു...
പാഠം ഒന്ന് "അഹിംസ"