Thursday, August 5, 2010

ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കഥ..



അവളെ കുറിച്ച് ഞാന്‍ ആദ്യമായി ചിലത് പറയാം.. ഇനിയും എനിക്കത് നിങ്ങളോട് പറയാതെ വയ്യാ.... അവളുടെ മുഖം എനിക്ക് വ്യക്തമല്ല ( ആണെങ്കിലും അത് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ല.. )

പാറി പറക്കുന്ന അഴിഞ്ഞ അലസമായ മുടികളും.. കണ്ണുനീര്‍ വറ്റിയ ഇരുണ്ട കന്ത്ടങ്ങളും.. മാന്തി പറിച്ച വികൃതമായ മുഘവും ആണ് അവളുടേത്‌...
അവളുടെ കീറി പറഞ്ഞ ചെളി പുരണ്ട വെളുത്ത പാവാടയില്‍ ചിതറി കിടക്കുന്ന ചുവന്ന പുള്ളികളിലെ കൂനന്‍ ‍ ഉറുമ്പുകള്‍ കണ്ടപ്പോഴാണ് അത് ചോര തുള്ളികള്‍ ആണന്നു ഞാന്‍ മനസ്സിലാക്കിയത്..

അവളെന്റെ ആരും അല്ല... എങ്കിലും അവള്‍ അവളുടെ കഥകള്‍ പറഞ്ഞപ്പോള്‍ കൈകള്‍ എന്റെയീ വലം കയ്യിലെ രാശി ചരടില്‍ മുറുകെ പിടിച്ചിരുന്നു...

അവള്‍ പറഞ്ഞത് മൂന്നു കഥകളാണ്..
ഒന്ന് : മുപ്പതു വെള്ളികാശിന്റെ ഒറ്റിന്റെ കഥ..
രണ്ട് : കൌരവ സഭയിലെ പാഞ്ചാലിയുടെ കഥ...
മൂന്ന് : കൊള്ളമുതല്‍ ആര്‍ത്തിയോടെ മത്സരിച്ചു വീതം വെച്ച നാല്‍പ്പത്തൊന്നു കള്ളന്മാരുടെ കഥ...

No comments:

Post a Comment