Thursday, September 2, 2010
ആദ്യത്തെ പ്രണയം..
അത് അവന്റെ ആദ്യത്തെ പ്രണയമായിരുന്നു, അവളുടേത് മൂന്നാമത്തേതും...
പാന്റില്‍ നിന്നും ജീന്സിലെക്കും, ഷര്‍ട്ടില്‍ നിന്നും ടി ശര്ട്ടിലെക്കും അവന്‍ ചുവടു മാറി, ചുരിധാരില്‍ നിന്നും പട്ടുപാവടകളിലെക്കും അവളും...
അവന്റെ സിഗരിറ്റിന്റെ പുകകളില്‍ മുഖം ഒളിപ്പിച്ചു കൊണ്ട് അവള്‍ മണ്ണില്‍ നഖ ചിത്രങ്ങള്‍ വരച്ചു.. അവന്റെ സിരകളിലെ ലഹരികളില്‍ ഒരു മയിലായി അവള്‍ നൃത്തം ചവിട്ടി...
അവളുടെ മുന്പില്‍ അവന്‍ ബുദ്ധി ജീവിയെ പോലെയും യുക്തിവാധിയെപോലെയും രാഷ്ട്രീയക്കരനെപ്പോലെയും സംസാരിച്ചു...
ടീച്ചറോട് നുണ പറയുന്ന ഒരു നഴ്സറി കുട്ടിയുടെയോ പാല് കുടിക്കുന്ന ഒരു പൂച്ച കുട്ടിയുടെയോ മുഖം ആയിരുന്നു അപ്പോള്‍ അവള്‍ക്കു..
നമ്മുടെ കുട്ടിക്ക് സതി എന്ന് പേരിടണം എന്ന് അവനും, റോമിയോ എന്നിടണം എന്ന് അവളും വാശി പിടിച്ചു...
എപ്പോഴും വിജയങ്ങള്‍ അവളുടേത് മാത്രമായിരുന്നു, എങ്കിലും ആ പരാജയങ്ങളില്‍ അവന്‍ തന്റെ വിജയങ്ങള്‍ കണ്ടെത്തി..
വസന്തങ്ങള്‍ കൊഴിഞ്ഞു, ശിശിര്ങ്ങളും, മഴകളും, വേനലുകളും കടന്നു പോയി...
ടി ഷര്‍ട്ടില്‍ നിന്നും മുഷിഞ്ഞ ജുബകളിലെക്കും, സിഗരറ്റില്‍ നിന്നും കണ്ജാവിലെക്കും അവന്‍ ചുവടു മാറി...
പട്ടുപാവടകളില്‍ നിന്നും സാരികളിലെക്കും, റോള്‍ഡ് ഗോള്ടില്‍ നിന്നും ഗോള്ടിലേക്കും അവളും.. കൂടെ നെറ്റിയില്‍ മറ്റാരുടെയോ ചുവന്ന ഒരു സിന്ദൂര പൊട്ടും...
എങ്കിലും അത് തന്നെയായിരുന്നു അവന്റെ ആദ്യത്തെ പ്രണയം, അവസാനത്തേതും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment