Monday, January 4, 2010
ഒരു ഉത്തരാധുനിക ചിന്ത....
നിലാവിന്റെ കയ്യുകള്‍ ജാലകത്തില്‍ മുട്ടി വിളിക്കുമ്പോള്‍ നമുക്ക് കണ്ണുകള്‍ തുറക്കാം...
പാതി മുറിഞ്ഞ പേക്കിനാവ് മനസ്സിനെ വധിക്കതിരുന്നതിനെ ഓര്‍ത്തു ആഹ്ലാതിക്കാം...
ബാക്ക് ഗ്രൗണ്ടില്‍ കേള്‍ക്കുന്ന വിലാപങ്ങള്‍ക്ക് കാതോര്‍ക്കാതെ പാശ്ചാത്യ സംഗീതത്തിനൊപ്പം ചുവടുകള്‍ വക്കാം...
കണ്ണുനീരില്‍ നിന്നും എങ്ങിനെ ഉപ്പു നിര്‍മ്മിക്കാം എന്നതിനെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്താം..
ഭക്ഷണത്തിനായി തെരുവ് നായകളുമായി പോരാടുന്ന ബാല്യങ്ങളുടെ ഫോട്ടോകള്‍ എടുത്തു പുലിസ്റ്റെര്‍ നേടാം..
ജാലവിദ്യകള്‍ കൊണ്ട് നമ്മെ കബളിപ്പിക്കുന്ന ആള്‍ദൈവങ്ങളെ ആരാധിക്കാം....
ചോരയില്‍ കുതിര്‍ന്ന വെള്ള പുതച്ച ത്രിശൂലങ്ങള്‍ക്ക് ഹൃദയത്തില്‍ സ്ഥാനം കൊടുക്കാം...
സൈബര്‍ തന്ത്രങ്ങളുപയോഗിച്ചു പെണ്‍കൊടികളുടെ കന്യകാത്വം വില്‍പ്പന ചരക്കാക്കാം...
ഇതിനോന്നുമായില്ലെങ്കില്‍ ഒന്നിനും കൊള്ളാത്ത വെറും മരപ്പാവകളെ പോലെ നമുക്ക് ഉറക്കം തുടരാം...
Subscribe to:
Post Comments (Atom)
ഒരു വരികൂടെ നീ എഴുതാന്‍ മറന്നു.
ReplyDeleteഅല്ല മറക്കുമെന്നറിയാം.
കമ്മ്യൂണിസമെന്ന് പറഞ് ഇല്ലാത്തവന്റെ മുറി ബീഡിയിലെ തീകൊണ്ട് നേതാവെന്ന ഭാവത്തില്‍ നമുക്ക് ട്രിപ്പിള്‍ ഫൈവ് വലിയ്ക്കാം.
പാലസ്തീനില്‍ പൊട്ടുന്ന അമേരിക്കന്‍ വെടിക്കെട്ടിന്റെ ഭംഗിയും കാണാം.