ഇവിടെ ഈ താഴ്‌വരയില്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളില്ല... ഒട്ടകങ്ങളുടെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധവും, ചീഞ്ഞളിഞ്ഞ ഈന്ത പഴങ്ങളുടെ കൂമ്പാരങ്ങളും മാത്രമാണ് ഞങ്ങള്‍ക്ക് സ്വന്തം..
മണല്‍ ആരണ്യങ്ങളിലെ മരീചികകള്‍ മരുപ്പച്ച ആണെന്ന് കരുതി അലയാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍...
ഇപ്പോള്‍ ഞങ്ങള്‍ ആരും കരയാറില്ല...കാരണം ഞങ്ങളുടെ കണ്ണുനീരിലെ ഉപ്പിനു വേണ്ടി അവര്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു...
അതിലെ വിജയിക്ക് ഞങ്ങളുടെ വിയര്‍പ്പു ശേഖരിച്ചു ഉണ്ടാക്കിയ ഒരു സമുദ്രമായിരുന്നു സമ്മാനം...
ഓരോ ദിനവും ഞങ്ങളുടെ ഓരോ മരണങ്ങളാണ്, അവിടെ അവര്‍ക്കത് ആഘോഷങ്ങളാണ്.. ഇവിടെ ഞങ്ങളുടെ തകരുന്ന സ്വപ്നമാളികകള്‍ കൊണ്ടാണ് അവര്‍ അവരുടെ കൊട്ടരങ്ങള്‍ക്ക് തറക്കല്ലുകള്‍ ഇടുന്നത്...
അകിടിലെ അവസാന ക്ഷീര കണികകളും കഴിഞ്ഞു ഇറ്റു വീഴുന്ന ചോരതുള്ളികള്‍ക്കായി ആര്‍ത്തിയോടെ നാക്ക് നീട്ടി കിതക്കുന്ന അവരുടെ നിശ്വാസങ്ങള്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം...
Tuesday, June 1, 2010
Thursday, May 20, 2010
ഓര്‍മകളിലേക്ക് ....
Wednesday, May 19, 2010
മയില്‍പീലികുഞ്ഞുങ്ങള്‍.....

ഒന്നാം ക്ലാസ്സില്‍ ടീച്ചര്‍ കേട്ടെഴുത്ത് എടുത്തപ്പോള്‍ തെറ്റിപോയതിനു കരഞ്ഞപ്പോഴാണ് , ആദ്യമായി ഒരു മയില്‍പീലി എനിക്ക് സമ്മാനമായി കിട്ടിയത്.... കുട്ടികൂറ പൌടരിന്റെ മണമുള്ള നോട്ടുബുക്കിന്റെ താളുകളില്‍ വര്‍ഷങ്ങളോളം വെയില്‍ കാണിക്കാതെ ഞാനത് സൂക്ഷിച്ചു വച്ചൂ... എന്നിട്ടും അത് പ്രസവിച്ചില്ല... ഒടുവില്‍ അഞ്ചാം ക്ലാസ്സിലെ ലാസ്റ്റ് പരീക്ഷയുടെ തൊട്ടു തലേന്നാണ് അലക്സ് പോള്‍ ആ സത്യം എന്നോട് പറഞ്ഞത്... "നിന്റെ മയിപീലി ആണാണ്"... പൊടിപുരണ്ട ആ പുസ്തകവും പ്രസവിക്കാത്ത ആ മയില്‍പീലിയും അന്ന് ഞാന്‍ ഉപേക്ഷിച്ചു....
ഏഴാം ക്ലാസിലെ സ്റ്റഡി ടൂറിനിടയില്‍ തൃശൂര്‍ മൃഗശാലയില്‍ വച്ചാണ് ഞാന്‍ പിന്നീടു മയില്‍പീലികള്‍ നേരിട്ട് കാണുന്നത്..... വിടര്‍ന്ന പീലികളുമായി ഡാന്‍സ് ചെയ്യുന്ന നാല് മയിലുകള്‍... അടിയില്‍ ചിതറികിടക്കുന്ന .. മയില്‍പീലികള്‍.. എനിക്കുറപ്പായിരുന്നു ആ മയില്‍ പീലികള്‍ പ്രസവിക്കുമെന്നും അവയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും.. ടീച്ചര്‍ കാണാതെ കൂടുകാരി പ്രിന്‍സിക്ക് ഞാന്‍ ഒരു വാഗ്ദാനവും കൊടുത്തു... " നിനക്ക് ഞാന്‍ മയില്‍പീലി കുഞ്ഞുങ്ങളെ തരും...."
പിന്നീട് ഞാന്‍ മയില്‍പീലികള്‍ കാണുന്നത് കുറച്ചു ദിവസങ്ങക്ക് മുന്‍പാണ് ... പാലക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍ വച്ച് നെയ്യുള്ള ഇറച്ചിയില്‍ മല്ലിയും മുളകും അരചുചെര്‍ത്തു തേങ്ങ പാലൊഴിച്ചു വറ്റിച്ചത് മൂക്കുമുട്ടെ തട്ടിയ ശേഷം..... വീടിന്റെ പുറകിലിരുന്നു ഒരു എല്ലിന്‍ ചീളുപയോഗിച്ച് പല്ല് കുത്തുന്നതിനിടയില്‍.. ചൂട്ടിന്റെ തീയേറ്റു കരിഞ്ഞ മയില്‍പീലികള്‍ സൂര്യനെ നോക്കി കിടക്കുന്നു...
" ഈ മയില്‍പീലികളും പ്രസവിക്കില്ലാ.."
Monday, January 4, 2010
ഒരു ഉത്തരാധുനിക ചിന്ത....

നിലാവിന്റെ കയ്യുകള്‍ ജാലകത്തില്‍ മുട്ടി വിളിക്കുമ്പോള്‍ നമുക്ക് കണ്ണുകള്‍ തുറക്കാം...
പാതി മുറിഞ്ഞ പേക്കിനാവ് മനസ്സിനെ വധിക്കതിരുന്നതിനെ ഓര്‍ത്തു ആഹ്ലാതിക്കാം...
ബാക്ക് ഗ്രൗണ്ടില്‍ കേള്‍ക്കുന്ന വിലാപങ്ങള്‍ക്ക് കാതോര്‍ക്കാതെ പാശ്ചാത്യ സംഗീതത്തിനൊപ്പം ചുവടുകള്‍ വക്കാം...
കണ്ണുനീരില്‍ നിന്നും എങ്ങിനെ ഉപ്പു നിര്‍മ്മിക്കാം എന്നതിനെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്താം..
ഭക്ഷണത്തിനായി തെരുവ് നായകളുമായി പോരാടുന്ന ബാല്യങ്ങളുടെ ഫോട്ടോകള്‍ എടുത്തു പുലിസ്റ്റെര്‍ നേടാം..
ജാലവിദ്യകള്‍ കൊണ്ട് നമ്മെ കബളിപ്പിക്കുന്ന ആള്‍ദൈവങ്ങളെ ആരാധിക്കാം....
ചോരയില്‍ കുതിര്‍ന്ന വെള്ള പുതച്ച ത്രിശൂലങ്ങള്‍ക്ക് ഹൃദയത്തില്‍ സ്ഥാനം കൊടുക്കാം...
സൈബര്‍ തന്ത്രങ്ങളുപയോഗിച്ചു പെണ്‍കൊടികളുടെ കന്യകാത്വം വില്‍പ്പന ചരക്കാക്കാം...
ഇതിനോന്നുമായില്ലെങ്കില്‍ ഒന്നിനും കൊള്ളാത്ത വെറും മരപ്പാവകളെ പോലെ നമുക്ക് ഉറക്കം തുടരാം...
Thursday, December 31, 2009
ആമുഖം....

ഓര്‍മകളുടെ ശവകുടീരത്തില്‍ ഭൂതകാലത്തിലെ ഒരുപിടി ചിതലരിച്ച ഓര്‍മകളുമായി ഞാന്‍ കാവലിരിക്കുന്നു .എവിടെ വീണ്ടും പകലുകള്‍ മരിക്കുന്നു .. രാത്രികള്‍ പുനര്‍ജനിക്കുന്നു ..... നിറഞ്ഞ ലഹരികളില്‍ ഞാന്‍ പലപ്പോഴും എന്‍റെ ആത്മാവിനെ കണ്ടെത്തുമ്പോള്‍... എന്‍റെ മനസിലും ഭോധി വൃക്ഷത്തിന്റെ കാഹളങ്ങള്‍ മുഴങ്ങുന്നു .. തുടക്കത്തിന്റെയും അവസാനങ്ങളുടെയും ആവര്‍ത്തനങ്ങളില്‍ .. ഒരു തുടര്‍ക്കഥ പോലെ ജീവിതം എരിഞ്ഞടങ്ങുന്നു....
ഓര്‍മകളിലെവിടെയോ മനസ്സിന്റെ കല്ലറകളില്‍ കരിവളകള്‍ ഏല്‍പിച്ച മുറിവുകളില്‍ ഇപ്പോഴും രക്തം ഒലിക്കുന്നു..
ഇതാ ഒരു കവിതയുടെ മരണം കൂടി......
Subscribe to:
Posts (Atom)
