Monday, February 28, 2011

പ്രയാണം

മരുഭൂമികള്‍ അവസാനിച്ചു..
ഇനി പ്രളയം....
ചുവപ്പും വിയര്‍പ്പും ഉമി നീരും
കൂടികലര്‍ന്ന കുത്തൊഴുക്കുകള്‍...

മരവിച്ച കൈകാലുകള്‍ ....!!
ചിതലരിച്ച ആശകള്‍ പെമാരികളായി
നിലംപൊത്തുന്നു...

ഒഴുകുകയാണ്.... ലക്‌ഷ്യം..?

അടുത്തത് സ്വപ്‌നങ്ങള്‍ പൊട്ടി ഒലിക്കുന്ന
അഗ്നിപര്‍വതങ്ങള്‍ ...
പിന്നെ പ്രതീക്ഷകള്‍ തണുത്തുറഞ്ഞ
മഞ്ഞു മലകള്‍ ,
വീശിയടിക്കുന്ന കൊടുംകാറ്റ് .....

അവസാനം " ജനനം "

എല്ലാവരും ഇപ്പോള്‍ മരിച്ചവരാണ്‌...

1 comment:

  1. കലിയുഗം തീരാറയി........മരിച്ചിരിക്കുന്ന നമ്മളുടെ ജഡത്തെയും..കൊണ്ട് പോകുന്ന ഒരു പ്ര്ലയംകൂടെ വരും...എള്ളാം ശുഭം.... പിന്നെ അരയാലിലയിൽ പെരുവിരലുണ്ട്...കിടക്കുന്ന് അവൻ വരും...പുതിയ ജനനവുമായി,,,നല്ലോരു നാളയെ സ്വപ്നം കാണാം....നമുക്ക്... അപ്പോൾ നമ്മ്മ്മൽ എവിടെയായിരിക്കും...............?

    ReplyDelete