Wednesday, December 22, 2010

മടക്കം

കുളമ്പടികള്‍ അടുത്ത് കഴിഞ്ഞു ,
ദ്രവിച്ചു തീര്‍ന്ന ചുമരിലെ ഈര്‍പ്പം!
കരിമ്പനുകളായ്‌ വസ്ത്രത്തില്‍ പടര്‍ന്നിരിക്കുന്നു...

ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ കുരിശ്‌ ,
തുരുമ്പ് വ്രണങ്ങളായ്
പൊട്ടിയൊലിക്കുന്നു...

ഇറ്റു വീഴുന്ന ചെലം ,
വട്ടമിട്ടു പറക്കുന്ന
ശവം തീനി ഈച്ചകള്‍ ....

കുത്തിയൊലിച്ച പ്രളയത്തില്‍
വേരറ്റ പന വൃക്ഷങ്ങള്‍ ,
ഇത് സത്യം ...!!!

" വഴികണ്ണുകള്‍ "

കിതച്ചെത്തുന്ന കാറ്റില്‍
ഈന്തപഴങ്ങളുടെ സുഗന്ധമാണ്
അവരന്വേഷിക്കുന്നത്...!!

ഊദിന്റെ പൊകച്ചുരുളുകളില്‍
അവര്‍ സ്വപ്നാടനങ്ങള്‍
തീര്‍ക്കുന്നു...


സമ്മാനങ്ങള്‍ ഇപ്പോഴും ദൂരത്താണ്
" നോക്കെത്താ ദൂരത്ത് "

5 comments:

  1. നന്നായിട്ടുണ്ട് സജി , വീണ്ടും എഴുതുക , ആശംസകള്‍ :)

    ReplyDelete
  2. നന്നായിരിക്കുന്നു ,ആദ്യത്തെ രണ്ടു ഭാഗങ്ങള്‍ വളരെ ഇഷ്ട്ടമായി

    ReplyDelete
  3. അതിമോഹങ്ങള്‍ ഒന്നും ഇതു വരെയില്ലാത്ത ആള്‍ സമ്മാനങ്ങള്‍ സ്വപ്നം കാണുന്നില്ല എന്ന് കരുതട്ടെ.... :)
    ആശംസകള്‍
    ജോ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete