മൌനങ്ങളുടെ നീണ്ട വേനലുകള്‍ക്ക് ശേഷം
തോരാത്ത മഴയില്‍ കുത്തിയോലിച്ച്ചിറങ്ങിയ
നിറം മങ്ങിയ
ഒരു പാഴ് സ്വപ്നത്തിന്റെ തുരുത്തിലാണ്
അവര്‍ കണ്ടു മുട്ടിയത്..
എനിക്ക് മുന്പ് ചിറകുകള്‍ ഉണ്ടായിരുന്നെന്നും
എന്‍റെ സ്വപ്നങ്ങളില്‍ മുന്തിരിതോപ്പുകള്‍ ആയിരുന്നെന്നും
കിതപ്പുകള്‍ക്കൊപ്പം അവളുടെ നിശ്വാസങ്ങളിലേക്ക്
അവന്‍ പിറുപിറുത്തു..
പൊട്ടിയോലിച്ച്ചിറങ്ങിയ അഗ്നിനാളങ്ങളില്‍
മുഖം അമര്ത്തി ചിരിക്കുന്ന
കരിമ്പാറകള്‍ പോലെ അവള്‍ അലിഞ്ഞില്ലാതായി ..
കുളമ്പടികള്‍ക്കൊപ്പം മേഘശകലങ്ങളില്‍ തട്ടി
വീണ്ടും വീണ്ടും അവര്‍ നിലം പതിച്ചു,
അപ്പോള്‍ അവര്‍ കണ്ട പൂക്കള്‍ക്കെല്ലാം വയലറ്റ് നിറമായിരുന്നു..!!!
കത്ത്തിയമര്ന്നടങ്ങിയ മെഴുകുതിരി പൂക്കള്‍ പോലെ
മൌനം
അവരുടെ ചുണ്ടുകള്‍ക്കിടയില്‍ തങ്ങി നിന്നു...
അവസാനം
താഴെ ചിതറിയ വെള്ളി നാണയങ്ങള്‍ക്ക്
മുകളിലൂടെ
മണ്ണില്‍ പുരണ്ട
ബീജരക്താണുക്കളില്‍ കാലമര്‍ത്തി ചവിട്ടി
മുകളിലെക്കൊഴുകുന്ന ചോരപുഴയിലെക്കവള്‍
പറന്നു വീണു..
ഇനി വീണ്ടും മൌനങ്ങളുടെ വേനലുകള്‍....
No comments:
Post a Comment