മരവിച്ച അഗ്നിശലഭങ്ങളായ് നമ്മള്‍ ചിറകടിച്ചു,
സ്വപ്ന ശകലങ്ങള്‍ കൊളുത്തിയിട്ട വെള്ളിനൂലുകള്‍ ഇല്ലാതിരുന്നിട്ടും.
നേര്‍വരയില്‍ വ്യക്തമല്ലാത്ത രണ്ടു ബിന്ദുക്കള്‍,
അത് മാത്രമായിരുന്നു ലക്‌ഷ്യം...
പാതിവഴിയില്‍ തങ്ങി നിന്ന ശബ്ദത്തിനു
മരണത്തിന്റെ നനുത്ത മണം..
പ്രസവിക്കുക...!!
അക്ഷരങ്ങള്‍ ചതഞ്ഞരന്ജ് ഇല്ലാതാവട്ടെ,
നമുക്ക് സമാന്തരമായി തന്നെ ഒഴുകാം....
No comments:
Post a Comment