Tuesday, November 23, 2010

വിചാരണ


വെളുത്ത വിരിപ്പില്‍ വീഴാതെ പോയ ചോരത്തുള്ളികള്‍ ...!!!!
അതിനായിരുന്നു അവര്‍ അവളെ വിചാരണ ചെയ്ഹ്തത്..

കല്ലെരിയാനായ് പാപം ചെയ്യാത്തവര്‍ ആരും ശേഷിചിരുന്നില്ലാ,എങ്കിലും " കൊല്ലവളെ ...!!"
അവര്‍ ആക്രോശിച്ചു കൊണ്ടിരുന്നു...

ചുണ്ടില്‍ ഉണങ്ങി പറ്റിപിടിച്ച ചോരതുള്ളികള്‍ക്ക് താഴെ
റൌക്കക്കുള്ളില്‍ ഒറ്റരാത്രികൊണ്ട് ഞെരിഞ്ഞമര്‍ന്ന അവളുടെ
യോവ്വനിത്തിലായുരുന്നു " സ്മാര്‍ത്തന്റെ " കഴുകന്‍ കണ്ണുകള്‍ ...

മുറുക്കാന്റെ തുപ്പലുകള്‍ക്കൊപ്പം അസഭ്യങ്ങള്‍ സഭയില്‍
ചിതറിതെറിച്ചു...
വാക്കുകള്‍ കൊണ്ട് വീണ്ടും വീണ്ടും അവള്‍ വ്യഭിച്ചരിക്കപ്പെട്ടു...

ഇരുള്‍ നിറഞ്ഞ മുറിയിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ട് ,
പുകലകറ പുരണ്ട പല്ലുകള്‍ കാട്ടി " സ്മാര്‍ത്തന്‍ " മൊഴിഞ്ഞു...
" വിചാരണ തുടങ്ങാം " ....

Thursday, November 11, 2010

തിരുശേഷിപ്പുകള്‍


ഞങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി സംസാരിച്ചു...
കര്‍ക്കിടകം കരഞ്ഞു തീര്‍ത്ത ഒരു മഴക്കാലത്തിനു ശേഷം...

എനിക്ക് പറയാന്‍ ഒന്നും അവശേഷിച്ചിരുന്നില്ല...
എങ്കിലും എനിക്ക് കേള്‍ക്കാന്‍ പലതും ഇനിയുമുണ്ടായിരുന്നു...

എന്നെ ഞാന്‍ ഉപേക്ഷിച്ച മനസ്സിന്റെ കല്ലരകളിലെ കരിവള ചില്ലുകളും ...
കരിമഷിയെഴുതിയ കണ്ണിന്റെ തിളക്കവും ഇപ്പോള്‍ വീണ്ടും വേട്ടയാടുന്നു....

ഗ്രീഷ്മത്തില്‍ അവസാന ഇലയും പൊഴിഞ്ഞു
വസന്തത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു വൃക്ഷം മാത്രമാണ് ഞാന്‍ ...

എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കുന്ന അവസാനത്തെ
"തിരുശേഷിപ്പുകള്‍ക്ക്" വേണ്ടി നീ ഒരിക്കല്‍ കൂടി എന്‍റെ മുന്പില്‍ വരരുത്...

Sunday, November 7, 2010

ആത്മബലി

ഇതെന്റെ ബലി....
വെറുക്കപെടുന്നതിന് മുന്‍പുള്ള അവസ്സാനത്തെ പാഴ്വാക്കുകള്‍ .....

നാളെ നിങ്ങള്‍ എന്നെ വിചാരണ ചെയ്യും,
ഒരു പക്ഷെ പരാജിതന്‍ എന്ന് മുദ്ര കുത്തും...

വെറുക്കപ്പെട്ടവന്റെ സുവിശേഷങ്ങള്‍
നിങ്ങളുടെ ചെവികളെ അസസ്ഥമാക്കും...

നിങ്ങളുടെ വാതിലുകള്‍ എന്‍റെ മുന്പില്‍ കൊട്ടിയടക്കപ്പെടും,
സംഭാഷണങ്ങളില്‍ ഞാന്‍ ഒരു അതികപറ്റായി മാറും...

എങ്കിലും എനിക്ക് തിരിച്ചു നടന്നെ പറ്റൂ....
മനസ്സിലാക്കുക,
നിങ്ങളുടെ ശരികള്‍ നിങ്ങളുടേത് മാത്രമാണ്...

നിങ്ങള്‍ക്കും തിരിച്ചു നടക്കേണ്ടി വരാം,
അന്ന് നിങ്ങള്‍ എന്നെ പോലെ ഒറ്റക്കാവരുത്....

" ഇതെന്റെ ആത്മബലി "

Saturday, October 23, 2010

ഒരു അശ്രു ബിന്ദു...

മരണമേ നീ എത്ര സുന്ദരം....
ഞാന്‍ നിന്റെ ശത്രുവല്ല എന്നിട്ടും നിഷാദ ഭാവത്തോടെ നീ എന്‍റെ പുറകെ തന്നെ ഉണ്ടായിരുന്നു...

മഞ്ഞു മൂടിയ ഗിലിയാധ് മലന്ജെരുവുകളില്‍ കൂടിയും, വിളഞ്ഞു പാകമായ ഗോതമ്പ് കതിര്‍ പാടത്തിലൂടെയും..
നിന്നോടൊപ്പം യാത്ര ചെയ്യുന്ന നിറമുള്ള സ്വപ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു...

ഒളിച്ച്ചോടാനാവില്ലെന്നരിഞ്ഞിട്ടും നമുക്കിടയില്‍ ഞാന്‍ പുകമറകള്‍ തീര്‍ത്തു...
ഇതുവരെയും വിജയം എന്റേത് മാത്രമായിരുന്നു, പക്ഷെ ഒടുവില്‍...

നീലകുരുഞ്ഞികള്‍ വസന്തം തീര്‍ത്ത താഴ്വരയിലെവിടെയോ, അടരാന്‍ കൊതിച്ചു നില്‍ക്കുന്ന
ഒരു മഞ്ഞു തുള്ളി എനിക്കായി കാത്തിരിക്കുന്നുണ്ട് എന്ന് നിനക്കും അറിയാം...

എന്നിട്ടും...
കത്തിയെരിഞ്ഞടങ്ങിയ ഈ കരിന്തിരി കനല്‍ വെട്ടതിനാണോ...
ആകാശചെരുവുകളില്‍ കൂടി ആശ്വാരൂടനായി മേഘ ചിറകുകളുമായി നീ പറന്നിറങ്ങിയത്...?

Thursday, October 14, 2010

കറുത്ത പൂച്ചകള്‍


നിറം മങ്ങിയ അടുക്കള ചുവരില്‍ കരികട്ടകള്‍ കൊണ്ട് അവള്‍ എഴുതി തുടങ്ങി...

""" എനിക്ക് പൂച്ചകളെ അറപ്പാണ് , ഭയമാണ്..
ഇരുട്ടിന്റെ മറവില്‍ ഒളിച്ചും പതുങ്ങിയും എത്തുന്ന
ചോരകണ്ണുകള്‍ ഉള്ള കറുത്ത പൂച്ചകള്‍...

അവയെന്നെ മാന്തി പറിക്കുന്നു, കടിച്ചു കീറുന്നു...
എനിക്ക് ചുറ്റും വിസര്‍ജ്ജിക്കുന്നു,
എച്ചിലും, വിയര്‍പ്പും നാണയ തുട്ടുകളും ശര്ധിക്കുന്നു..
എന്നിട്ട് ഇരുളിലേക്ക് തന്നെ മടങ്ങുന്നു..

ചിലപ്പോള്‍ അവ ഒന്നിലധികം ഉണ്ട്ടാകും
എനിക്ക് വേണ്ടി തമ്മില്‍ മത്സരിക്കും, കടിപിടി കൂടും
ആദ്യം വിജയിച്ചവന്‍ പിന്നെ രണ്ടാമന്‍ പിന്നെ മൂന്നു....
വീണ്ടും വിജയി അങ്ങനെ നേരം പുലരുവോളം...

ഇന്നും ഇരുളിന്റെ മറവില്‍ ചോരകണ്ണുകളഉമായി അവയെത്തും
അവയെന്നെ കൊല്ലില്ലാ.... പക്ഷെ,
ഇങ്ങനെ കൊല്ലാതെ................................

കവിതകള്‍ മരിക്കുന്നു,
പക്ഷെ പൂച്ചകള്‍.......?"""

മി ആന്‍ഡ്‌ മൈ മൈന്‍ഡ്


ഇത് ഞാന്‍ നിനക്ക് വേണ്ടി എഴുതുന്ന അവസാനത്തെ വാക്കുകള്‍ ....
എന്‍റെ മഷി കുപ്പിയിലെ ഒടുവിലത്തെ തുള്ളിയും നിനക്ക് വേണ്ടി തന്നെ ഞാന്‍ തീര്‍ക്കുന്നു...

പ്രണയത്തിനു ചൂടും, സൌഹൃധത്ത്തിനു തണുപ്പും ആണെന്ന് നീയാണെന്നെ പഠിപ്പിച്ചത്...
പൂക്കള്‍ കൊഴിഞ്ഞു തീര്‍ന്ന വസന്തങ്ങളും, ഇലകള്‍ കൊഴിഞ്ഞ ഗുല്‍മോഹര്‍ മരങ്ങളും.. എന്നെയും നിന്നെയും ഒരുപോലെ വേദനിപ്പിച്ചു...

എനിക്ക് നീയും നിനക്ക് ഞാനും എന്ന് നമ്മള്‍ പറഞ്ഞുരപ്പിചെങ്കിലും നമുക്കിടയില്‍ ഒരുപാട് പേര്‍ വന്നു പോയി...
ചിലപ്പോള്‍ വേദനിപ്പിച് ചിലപ്പോള്‍ കരയിപ്പിച്ച് , ചിരിപ്പിച്, സുഖിപ്പിച് അങ്ങനെ അങ്ങനെ..

നിന്റെ കണ്ടെത്തലുകള്‍ എന്നെ ഭ്രാന്തു പിടിപ്പിച്ചു, എന്‍റെ പ്രവര്‍ത്തികള്‍ നിന്നെയും...
പിരിയാനാകില്ലെന്നുരപ്പായിട്ടും നാം വഴക്കടിച്ചു... നിന്നെ ഞാന്‍ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കി, നീ അപ്പോള്‍ ചിരിച്ചു...

എനിക്കും നിനക്കും ഒളിച്ചു വക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ലാ...
എങ്കിലും മറ്റുള്ളവര്‍ പലരും നമ്മളെ വിശ്വസിചില്ലാ....

ഇപ്പോഴെങ്കിലും നീ മനസിലാക്കുക..
എന്‍റെ ആത്മാവ് നീയും, നിന്റെ അസ്ഥിത്വം ഞാനും ആണെന്ന്....

Thursday, September 2, 2010

ആദ്യത്തെ പ്രണയം..


അത് അവന്റെ ആദ്യത്തെ പ്രണയമായിരുന്നു, അവളുടേത്‌ മൂന്നാമത്തേതും...
പാന്റില്‍ നിന്നും ജീന്സിലെക്കും, ഷര്‍ട്ടില്‍ നിന്നും ടി ശര്ട്ടിലെക്കും അവന്‍ ചുവടു മാറി, ചുരിധാരില്‍ നിന്നും പട്ടുപാവടകളിലെക്കും അവളും...

അവന്റെ സിഗരിറ്റിന്റെ പുകകളില്‍ മുഖം ഒളിപ്പിച്ചു കൊണ്ട് അവള്‍ മണ്ണില്‍ നഖ ചിത്രങ്ങള്‍ വരച്ചു.. അവന്റെ സിരകളിലെ ലഹരികളില്‍ ഒരു മയിലായി അവള്‍ നൃത്തം ചവിട്ടി...

അവളുടെ മുന്പില്‍ അവന്‍ ബുദ്ധി ജീവിയെ പോലെയും യുക്തിവാധിയെപോലെയും രാഷ്ട്രീയക്കരനെപ്പോലെയും സംസാരിച്ചു...
ടീച്ചറോട് നുണ പറയുന്ന ഒരു നഴ്സറി കുട്ടിയുടെയോ പാല് കുടിക്കുന്ന ഒരു പൂച്ച കുട്ടിയുടെയോ മുഖം ആയിരുന്നു അപ്പോള്‍ അവള്‍ക്കു..

നമ്മുടെ കുട്ടിക്ക് സതി എന്ന് പേരിടണം എന്ന് അവനും, റോമിയോ എന്നിടണം എന്ന് അവളും വാശി പിടിച്ചു...
എപ്പോഴും വിജയങ്ങള്‍ അവളുടേത്‌ മാത്രമായിരുന്നു, എങ്കിലും ആ പരാജയങ്ങളില്‍ അവന്‍ തന്റെ വിജയങ്ങള്‍ കണ്ടെത്തി..

വസന്തങ്ങള്‍ കൊഴിഞ്ഞു, ശിശിര്ങ്ങളും, മഴകളും, വേനലുകളും കടന്നു പോയി...
ടി ഷര്‍ട്ടില്‍ നിന്നും മുഷിഞ്ഞ ജുബകളിലെക്കും, സിഗരറ്റില്‍ നിന്നും കണ്ജാവിലെക്കും അവന്‍ ചുവടു മാറി...
പട്ടുപാവടകളില്‍ നിന്നും സാരികളിലെക്കും, റോള്‍ഡ് ഗോള്ടില്‍ നിന്നും ഗോള്ടിലേക്കും അവളും.. കൂടെ നെറ്റിയില്‍ മറ്റാരുടെയോ ചുവന്ന ഒരു സിന്ദൂര പൊട്ടും...

എങ്കിലും അത് തന്നെയായിരുന്നു അവന്റെ ആദ്യത്തെ പ്രണയം, അവസാനത്തേതും.....