Tuesday, November 23, 2010
വിചാരണ
വെളുത്ത വിരിപ്പില്‍ വീഴാതെ പോയ ചോരത്തുള്ളികള്‍ ...!!!!
അതിനായിരുന്നു അവര്‍ അവളെ വിചാരണ ചെയ്ഹ്തത്..
കല്ലെരിയാനായ് പാപം ചെയ്യാത്തവര്‍ ആരും ശേഷിചിരുന്നില്ലാ,എങ്കിലും " കൊല്ലവളെ ...!!"
അവര്‍ ആക്രോശിച്ചു കൊണ്ടിരുന്നു...
ചുണ്ടില്‍ ഉണങ്ങി പറ്റിപിടിച്ച ചോരതുള്ളികള്‍ക്ക് താഴെ
റൌക്കക്കുള്ളില്‍ ഒറ്റരാത്രികൊണ്ട് ഞെരിഞ്ഞമര്‍ന്ന അവളുടെ
യോവ്വനിത്തിലായുരുന്നു " സ്മാര്‍ത്തന്റെ " കഴുകന്‍ കണ്ണുകള്‍ ...
മുറുക്കാന്റെ തുപ്പലുകള്‍ക്കൊപ്പം അസഭ്യങ്ങള്‍ സഭയില്‍
ചിതറിതെറിച്ചു...
വാക്കുകള്‍ കൊണ്ട് വീണ്ടും വീണ്ടും അവള്‍ വ്യഭിച്ചരിക്കപ്പെട്ടു...
ഇരുള്‍ നിറഞ്ഞ മുറിയിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ട് ,
പുകലകറ പുരണ്ട പല്ലുകള്‍ കാട്ടി " സ്മാര്‍ത്തന്‍ " മൊഴിഞ്ഞു...
" വിചാരണ തുടങ്ങാം " ....
Subscribe to:
Post Comments (Atom)
Gud one
ReplyDelete