അവര്‍ക്ക് ദാഹിച്ചപ്പോള്‍ ഞാന്‍ എന്‍റെ രക്തം കൊടുത്തു,
വിശന്നപ്പോള്‍ എന്‍റെ തുടയിലെ മാംസം കൊടുത്തു.
ഞാന്‍ ഉറങ്ങാതെ അവര്‍ക്ക് കാവലിരുന്നു,
എന്‍റെ സ്വപ്നങ്ങളെ ബലികൊടുത്താണെങ്കിലും....
പകരം എനിക്കവര്‍ തന്നത് ചോര പുരണ്ട എല്ലുകളും
അവശിഷ്ടങ്ങളായ അപ്പ കഷണങ്ങളും ആയിരുന്നു..
ഒടുവില്‍ ഞാനെന്റെ സ്വപ്നങ്ങള്‍ തിരികെ ചോദിച്ചു...
അവര്‍ എന്നെ നോക്കി അട്ടഹസിച്ചു..
അവര്‍ക്ക് ആവശ്യം എന്‍റെ ഹൃദയമാണ്,
ഞാന്‍ ബലികൊടുത്ത സ്വപ്നങ്ങളാണ്,
അവശേഷിക്കുന്ന അവസാനത്തെ ജീവന്റെ അംശമാണ്...
No comments:
Post a Comment