Tuesday, November 30, 2010
ആരണ്യം
എല്ലാവരുടെയും അഭിപ്രായത്തില്‍ അവള്‍ സുന്ദരിയാണ്,
ഒരു പക്ഷെ നിങ്ങളുടെയും...
വിശാലമായ ശരീരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍കൂനകള്‍
മാറിടങ്ങള്‍ ആണെന്നും,മരീചികകള്‍ മാതൃത്വം ആണെന്നും
കവികള്‍ വാഴ്ത്തിപാടുന്നു.....
പണ്ടിവിടെ സമുദ്രമായിരുന്നെന്നും ,
അവളുടെ നഗ്ന മേനിക്ക് താഴെ പ്രോമിത്യുസ് ദാനം കൊടുത്ത
അഗ്നിവിത്തുകള്‍ ആണെന്നും ചിലര്‍ വാദിക്കുന്നു...
ഇനി ഞാന്‍ പറയട്ടെ..
അവള്‍ അഭിസാരികയാണ്,
മുകളില്‍ വന്നു വീഴുന്ന ജന്മങ്ങളുടെ രക്തവും,വിയര്‍പ്പും, സ്വപ്നങ്ങളും ,
ഊറ്റിയെടുത്ത് അടുത്തവന് വേണ്ടി പായ വിരിക്കുന്ന വെറും
" അഭിസാരിക "
നോട്ട്: ഇത് എന്‍റെ മാത്രം അഭിപ്രായമാണ്...
Subscribe to:
Post Comments (Atom)
No comments:
Post a Comment