Wednesday, December 8, 2010
വാനപ്രസ്ഥം
നാളെ പുലര്‍ച്ചെ ഞാന്‍ യാത്ര തുടങ്ങും ,
സൂര്യോദയത്തിനു മുന്പ്...
കഴുത്തില്‍ പെരുവിരലുകള്‍ താഴ്ന്നിറങ്ങിയപ്പോഴും
അവള്‍ എതിര്‍ത്തില്ല...
അവസാന ശ്വാസത്തിനോപ്പം രണ്ടു തുള്ളി കണ്ണുനീര്‍ , അത്രമാത്രം..
കുട്ടികളുടെ അമ്മ..!!!
അവള്‍ പാവമായിരുന്നു.
കത്തി ജ്വലിച്ച യൌവനത്തില്‍ വലിച്ചു കീറപെട്ട
കന്യകമാരുടെ രോദനങ്ങലോ ,
കഠാരതുമ്പില്‍ എരിഞ്ഞടങ്ങിയ പാഴ് ജന്മങ്ങളുടെ നിസ്സഹായതയോ
അല്ല എന്‍റെ യാത്രക്ക് കാരണം...
പപപരിഹാരങ്ങള്‍ക്കോ, പുനര്‍ജന്മ്ത്തിനോ അല്ലാ...
കഴിയുമെങ്കില്‍ ഞാന്‍ തിരിച്ചു വരും,
അവിടെ വീണ്ടും ഒരു " ആള്‍ ദൈവം " ജനിക്കും..
പോകുന്നതിനു മുന്പ് ഒരു കാര്യം കൂടി എനിക്ക് ഉറപ്പിക്കണം,
" ഹിംസയുടെ നേരെ ചൂണ്ടിയ ഗാന്ധിയുടെ ഒടിഞ്ഞ ചൂണ്ടു വിരല്‍ ,
അതിലിരുന്നാണോ കാക്കകള്‍ ഇപ്പോഴും കാഷ്ടിക്കുന്നത് "
Subscribe to:
Post Comments (Atom)
" ഹിംസയുടെ നേരെ ചൂണ്ടിയ ഗാന്ധിയുടെ ഒടിഞ്ഞ ചൂണ്ടു വിരല്‍ ,
ReplyDeleteഅതിലിരുന്നാണോ കാക്കകള്‍ ഇപ്പോഴും കാഷ്ടിക്കുന്നത്
oru sathyam parayunna varikal
e samsayam aarilokeyo eppozhokeyo baakiyundu.
good lines saji.
manasil thidunnu.
ഇതില്‍ പലയിടത്തും എന്തുകൊണ്ടോ ആറാംതമ്പുരാനെയും നരസിംഹത്തെയുമൊക്കെ കണ്ട പോലെ തോന്നി.. പിന്നെ അവസാന രണ്ട് വരികള്‍ അവ മനോഹരം തന്നെ. ഒപ്പം ചില വരികളില്‍ കടന്ന് കൂടിയിട്ടുള്ള അക്ഷരപിശകുകള്‍ തിരുത്തണമെന്ന് അപേക്ഷയും
ReplyDeletethnx for feedbak...
ReplyDelete