ഇനി കാത്തിരിപ്പില്ലാ,
അതികം വൈകാതെ കൊണ്ടുവരും...
ഒരു ബീഡി കൂടി വലിക്കാം......!!
വിരാമം ,
നിശബ്ധതയെ കീറി മുറിച്ചു കൊണ്ട്
വെള്ള പുതച്ച വാഹനം ബ്രേക്കിട്ടു...
" ഉം, രണ്ടു പേരും ഉണ്ട് "
ജോണ്‍ ഉറപ്പു വരുത്തി,
അവസാനത്തെ പുകയും എരിഞ്ഞു വലിച്ചു..
" കൊലയാളി "
എല്ലാവരും അടക്കം പറഞ്ഞു...
* *
ജോണിന്റെ കുട്ടികള്‍ അവര്‍ക്ക്
കൌതുകമായിരുന്നു,
എത്ര വളര്‍ന്നിട്ടും ഇപ്പോഴും
കുട്ടികള്‍ തന്നെ...
ഒടുവില്‍ അവിടെയും
കടന്നലുകള്‍ തേടിയെത്തി...
കുട്ടികളുടെ വയറ്റില്‍
നീറ്റലും നീരും വന്നു....
വിഷം ഒക്കാനങ്ങളായി
ജോണിന്റെ ഷര്‍ട്ടില്‍ പറ്റിപിടിച്ചു....
* *
"പോ...!!! ഇനിയെങ്കിലും അവര്‍ ഉറങ്ങട്ടെ, ഞാനും... "
ജോണ്‍ പൊട്ടിത്തെറിച്ചു ....
അപ്പോഴും കടന്നലുകള്‍ മൂളിപറക്കുകയായിരുന്നു.....
എന്തിനയാളതു ചെയ്തതു? കുട്ടികളെയെങ്കിലും ജീവിക്കാനനുവദിച്ചൂടായിരുന്നോ?? ഒരു മിനിക്കഥ പോലെ തോന്നി.
ReplyDeleteബുദ്ധി മാന്ദ്യം ഉള്ള രണ്ടു പെണ്‍കുട്ടികള്‍ , അവര്‍ക്ക് ജനിക്കാനിരിക്കുന്ന അച്ചനാരെന്നറിയാത്ത കുഞ്ഞുങ്ങള്‍ ....
ReplyDeleteവീണ്ടും ഒരിക്കല്‍ കൂടി സമൂഹമെന്ന കടന്നല്‍ അവരെ വേട്ടയാടിയാല്‍ ..?
................
അയാള്‍ പിന്നെ എന്ത് ചെയ്യണം ...?
**@സ്വപ്നസഖി, അഭ്പ്രായത്തിനു നന്ദി.......