ആഴ്ചാവസാനം രാത്രിവണ്ടിയില്‍ ഗ്രാമത്തിലേക്കുള്ള യാത്ര അയാളുടെ ജീവിതത്തില്‍ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു...
പൊടി പിടിച്ച ഫയലുകള്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന ദിനങ്ങള്‍ , വിരസമായ ഒരു ട്രെയിന്‍ യാത്ര, ആവലാതികള്‍ മാത്രമായെത്തുന്ന ഭാര്യ, കൌതുകത്തോടെ മാത്രം നോക്കുന്ന കുട്ടികള്‍ ..!!!
ജീവിതം ഒരു തുടര്‍ക്കഥ മാത്രമാണ്, തുടക്കത്തിന്റെയും ഒടുക്കതിന്റെയും ഇടയില്‍ മെഴുകുതിരികള്‍ പോലെ ഒരു കത്തിയെരിയ്ല്‍ ....
അയാളുടെ കണ്ണുകള്‍ പുറത്ത് വിതൂരതയിലേക്ക് ഓടിയൊളിക്കുന്ന നഗരകാഴ്ച്കളിലായിരുന്നു, അലക്ഷ്യമായി വാച്ചില്‍ ഒന്ന് നോക്കി 12 . 20 ടി ടി ആര്‍ വന്നു പോയീ ....
യാത്രക്കാരെല്ലാം ഉറങ്ങി തുടങ്ങി , നീട്ടിയടിക്കുന്ന ഹോണ്‌കളും, ട്രെയിനിന്റെ ഇരമ്പലും മാത്രം...
ഇനി ഒന്ന് വലിക്കാം.. അയാള്‍ ഒരു വില്‍സ് എടുത്തു വളരെ പാടുപ്പെട്ടാണെങ്കിലും തീ കൊടുത്തു ......
" എക്സ്ക്യുസ്മി " അപ്പുറത്ത് കനം തൂങ്ങി നിന്ന സീറ്റിന്റെ ഇരുട്ടില്‍ നിന്നും ഒരു ചോദ്യം...
ഒരു ഞെട്ടലോടെ വില്‍സ് വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ തിരിഞ്ഞു നോക്കി..
അവള്‍ അയാള്‍ക്ക് കാണാനെന്നോണം വെളിച്ചത്തിലേക്ക് നീങ്ങി ഇരുന്നു...
കഷ്ടിച്ച് ഒരു ഇരുപത്തി രണ്ടു വയസ്സ് പ്രായം, സ്ട്രയ്ട്ടന്‍ ചെയ്ത മുടി , ലിപ്സ്ടിക് ഇട്ടു ചുവപ്പിച്ച ചുണ്ടുകള്‍ , വാക്സിട്ടു സുന്ദരമാക്കിയ കാലുകള്‍ പുറത്തു കാണിക്കാന്‍ പാകത്തിലുള്ള ഷോര്‍ട്ട് അപ് , അടിയില്‍ ചെറിയ വാറുകളില്‍ ചില്ല് കഷണം പോലെ തോന്നുന്ന ചെരിപ്പുകള്‍ ... ഒറ്റനോട്ടത്തില്‍ ഇത്രയും അയാളുടെ മനസ്സില്‍ പതിഞ്ഞു...
" സോറി , ഞാന്‍ കണ്ടില്ല.. " അയാള്‍ പറഞ്ഞൊപ്പിച്ചു ..
" വൈ യു ലീവ് താറ്റ് .? യു ജസ്റ്റ് വെയ്സ്റ്റ് എ ചാന്‍സ് ടു മേയ്ക്ക് എ ഹോള്‍ ഓണ്‍ യുവര്‍ ലെങ്ങ്സ്" കുപ്പ്ചില്ലുകള്‍ പോട്ടിചിതറും പോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി...
" ഇല്ല അങ്ങിനെ ഒന്നും ഇല്ല സ്വയം എരിഞ്ഞടങ്ങുമ്പോള്‍ ഒരു സുഖം, പിന്നെ ഒരു ലഹരി അത്രമാത്രം.."
"ഓക്കേ, ഇഫ് യു ഡോണ്ട് മൈന്റ് ഗെറ്റ് മി വന്‍ ആള്‍സോ ..? " ചിരിയടക്കികൊണ്ട് അവള്‍ ചോദിച്ചു.
ഈ ചോദ്യം അയാളുടെ തലച്ചോറില്‍ മിന്നല്‍ പിണരുകള്‍ പായിച്ചു, വലിച്ച രണ്ടു പുകയുടെ അവശിഷ്ടങ്ങളും ചുമകളായി പുറത്ത് വന്നു...
അന്ന് വരെ വാതോരാതെ എല്ലാവരോടും പ്രസന്ഗിച്ച മുഴുവന്‍ സദാചാര ബോധവും കാറ്റില്‍ പറത്തികൊണ്ട് പാക്കെറ്റ് അവള്‍ക്കു നീട്ടി...
ഒന്നെടുത്തു വായില്‍ വച്ച് കൊണ്ട്,
" ലൈറ്റര്‍ പ്ലീസ് " അവള്‍ മൊഴിഞ്ഞു
"നോ ലൈറ്റര്‍ , ഒണ്‍ലി മാച്ചസ് " വിലകുറഞ്ഞ ഒരു കോമഡി അയാള്‍ പറഞ്ഞു..
" യു ഡാമ് സ്മാര്‍ട്ട് " അവള്‍ ചിരി നിര്‍ത്തിയില്ല...
കോളേജ് കാലത്തു അത്ര സുന്ദരമല്ലാത്ത തന്റെ മുഖം അയാള്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്,
ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു കമ്മെന്റ് അതും തികച്ചും മോഡേണ്‍ ആയ ഒരു കുട്ടി...
അവള്‍ വലിച്ചു തുടങ്ങി, അയാള്‍ അവളുടെ പല്ലുകള്‍ ശ്രദ്ധിച്ചു...
ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍ അത് മനോഹരം തന്നെ... ഒരു ചെറിയ സിഗരട്റ്റ് കറ പോലും അവിടെ ഇല്ല എല്ലാം പോളിഷ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു.. മോഡേണ്‍ സംസ്കാരത്തെ അതുവരെ എതിര്‍ത്തതിനു അയാള്‍ക്ക് കുറ്റബോധം തോന്നി..
" എന്താ പേര് ..? " ഇടയില്‍ തളം കെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് അയാള്‍ ചോദിച്ചു ..
" പഴയ സീത തന്നെ " ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വശ്യതയോടെ അവള്‍ പറഞ്ഞു....
ആ ഉത്തരം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല..
" ഞാന്‍ രാമന്‍ , പക്ഷെ അത്ര പഴയതല്ല " അയാള്‍ വിടാന്‍ തയ്യാറായില്ലാ...
" പക്ഷെ എനിക്കിഷ്ടം രാവണന്മാരെ ആണ് " അവള്‍ വീണ്ടും കുലുങ്ങി ചിരിച്ചു...
അതയാളുടെ മനസ്സിനെ നീറ്റിച്ചു,
ആരാണിവള്‍ .. ? കാള്‍ഗേള്‍ ..? അതോ ലഹരി തലക്കു പിടിച്ച ഏതെങ്കിലും ..? അയാളുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ന്നു...
" നീ എനിക്ക് വിലയിടുകയാണല്ലേ ..?" അവള്‍ വീണ്ടും അയാളെ ഞെട്ടിച്ചു...
" ഏയ് അല്ല, ഞാന്‍ ഓരോന്ന് ആലോചിച്ചു ഇങ്ങനെ..."
" യു നോ വന്‍ തിംഗ് " ഒന്ന് നിര്‍ത്തിയ ശേഷം അവള്‍ തുടര്‍ന്നു....
" ഐ ആം നോട്ട് എ ബിച്ച്, പക്ഷെ എനിക്ക് രാവണന്മാരെ ഇഷ്ടമാണ് ... കാടിന് പുറത്തേക്ക് എന്നെ എടുത്തു പറക്കുന്ന, മുന്നിലെത്തുന്ന ജടയുമാരുടെ ചിറകു അറിഞ്ഞു വീഴ്ത്തുന്ന, എന്നിലെ സ്ത്രീയെ അറിയുന്ന........." അവള്‍ക്കു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ...
അയാള്‍ ജനലിനു ചേര്‍ന്നിരുന്നു കൊണ്ട് ഒരു വില്‍സ് എടുത്തു തീ കൊളുത്തി ഓടിയൊളിക്കുന്ന കാഴ്ചകളിലേക്ക് മുഖം തിരിച്ചു...
ഭാര്യയുടെയും കുട്ടികളുടെയും മുഖങ്ങള്‍ അയാളുടെ മനസ്സില്‍ ഫ്ലാഷുകള്‍ പോലെ കടന്നു പോയീ....!!
തനിക്കു പത്തു തലകള്‍ ഉണ്ടെന്നും, തന്റെ തലകളില്‍ കിരീടങ്ങള്‍ ഉണ്ടെന്നും അയാള്‍ക്കപ്പോള്‍ തോന്നി,
ഇടം കൈ കൊണ്ട് അവശേഷിച്ച അരണ്ട ബള്‍ബുകളുടെയും സ്വിച് അയാള്‍ ഓഫ് ചെയ്തു....
സീത അപ്പോള്‍ ലക്ഷ്മണ രേഖ കവച്ചു വക്കാനുള്ള തിരക്കിലായിരുന്നു.....
ഇത് എന്‍റെ ആദ്യകാല കഥകളില്‍ ഒന്ന്,
ReplyDeleteഡിഗ്രി രണ്ടാം വര്‍ഷം എഴുതിയത്... കുറവുകള്‍ ഒരു പാടുണ്ട്, എങ്കിലും കൊഴിഞ്ഞു തീര്‍ന്ന ആ നല്ല ദിവസങ്ങളുടെ ഓര്‍മകള്‍ക്ക് വേണ്ടി മാത്രം എവിടെ ചേര്‍ക്കുന്നു...
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു......
good chettai...........keept it up
ReplyDeletesuper saji,
ReplyDeleteninte style ezhuthu....
super da.
hmm................good story...
ReplyDeleteaa shaili ishtapettu...:)
Thnkz to al.. buddies....
ReplyDelete